ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അഭിനേതാക്കളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷോരെ, സംവിധായകന്‍ അനില്‍ ശര്‍മ എന്നിവരുടെ വീഡിയോയാണ് ബിജെപി പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് താരങ്ങൾ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പൗരത്വ നിയമ ഭേദഗതിയില്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലും ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ബോളിവുഡ് താരങ്ങള്‍ക്ക് മുംബൈയില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു.
Leave a Comment