Latest NewsKeralaIndiaNews

വീണ്ടും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ, അനുമതി നൽകിയ പട്ടികയിൽ ഭെല്ലും

ദില്ലി: വീണ്ടും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിൽപന നടത്താൻ കേന്ദ്ര സർക്കാർ. അനുമതി നൽകിയ പട്ടികയിൽ ഭെല്ലും ഉൾപ്പെടും. നേരത്തെ കേരളം ഭെല്ലിന്‍റെ ഓഹരികൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പ് ഉയർത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭാ യോഗമാണ് അനുമതി നൽകിയത്. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരിന്നു. മൈക്കോൺ, നാഷണൽ മിനറൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ എന്നിവയുടെ ഓഹരകളാണ് വിറ്റഴിക്കുന്നത്. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു കേരളം ഉയർത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button