Latest NewsKeralaNews

കഴിഞ്ഞ വര്‍ഷം 11 മാസം കൊണ്ട് കേരളത്തിലെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4044 പേരുടെ ജീവന്‍

തിരുവനന്തപുരം: 2019 ല്‍ 11 മാസം കൊണ്ട് കേരളത്തിലെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4044 പേരുടെ ജീവനാണ്. ഇത് നവംബര്‍ വരെയുള്ള കണക്കുകളാണിത് എന്നാല്‍ ഡിസംബരര്‍ വരെയുള്ള റിപ്പോര്‍ട്ട് കൂടി വന്നാല്‍ മരണ നിരക്ക് ഇനിയും കൂടും.2018 ലെ അപേക്ഷിച്ച് 2019 ല്‍ സംസ്ഥാനത്ത് അപകടങ്ങളുടെ എണ്ണവും വളരെ കൂടുതലായിരുന്നു.

2018 നവംബര്‍ വരെ 3867 പേരാണ് മരിച്ചത്. 2018 ല്‍ 36,646 അപകടങ്ങള്‍ നടന്നപ്പോള്‍ 2019 ല്‍ രണ്ടായിരത്തോളം കൂടി. അപകടം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സേഫ് കേരള പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കമുണ്ട്. പണപ്പിരിവ് സംബന്ധിച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരുമായി പലയിടത്തും തര്‍ക്കം വന്നതോടെ വാഹന പരിശോധനയും താറുമാറായി.

സ്വന്തമായി വാഹനമില്ലാത്തതില്‍ പല സ്‌ക്വാഡുകളും രംഗത്തിറങ്ങുന്നില്ല. ടാക്‌സി വാടകയ്‌ക്കെടുക്കാനാണു നിര്‍ദേശം. എന്നാല്‍, ടാക്‌സിയില്‍ പരിശോധന ഫലിക്കില്ലെന്നാണു മറുവാദം. സ്‌ക്വാഡുകള്‍ക്കു കണ്‍ട്രോള്‍ റൂമിനായി കെട്ടിടം വാടകയ്‌ക്കെടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതും നടന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button