ആലപ്പുഴ; പൊലീസുകാര്‍ക്കെതിരേ കത്തെഴുതിവെച്ച് 19കാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ അവലക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. മാധവന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതില്‍ പ്രദേശത്തെ പൊലീസിനെതിരെയും പരാമര്‍ശമുണ്ട്.ഇന്നലെയാണ് മാധവനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടുകാരനുമായുണ്ടായ അടിപിടിക്കേസിലായിരുന്നു പോലീസ് പിടിയിലായത്.
ജെഎന്‍യു അക്രമം; അന്വേഷിക്കാന്‍ ഹൈബി ഈഡനുൾപ്പെടെയുള്ള സിമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
പരാതിക്കാരന്‍റെ അമ്മ വക്കീല്‍ ഗുമസ്തയാണ് ഇവര്‍ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിച്ചെന്നും പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മാധവന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments