മുംബൈ : പ്രമുഖ ബാങ്കായ ആക്സിസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്കിടെ 15,000 ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോർട്ട്. മധ്യനിര-ബ്രാഞ്ച് ലെവല്‍ എക്സിക്യുട്ടീവുകളാണ് കൂടുതലായും രാജിവെച്ചത്. ഉന്നത ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ബാങ്ക് മുന്നോട്ടുവെച്ച വളര്‍ച്ചാ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാത്തതാണ് ബാങ്കില്‍ നിന്നും പലരെയും രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.
Also read : ഓഹരി വിപണിയിൽ നേട്ടം കൈവിട്ടു : ഇന്ന് ആരംഭിച്ചത് നഷ്ടത്തിൽ
അതേസമയം ഇപ്പോള്‍ പുതിയതായി 28,000 പേരെ നിയമിച്ചതായി ബാങ്ക് അറിയിച്ചു. അവസാന പാദത്തില്‍ 4000 പേരെക്കൂടി ജോലിക്കെടുക്കാൻ പദ്ധതിയുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ 30,000പേരെ അധികമായി നിയമിക്കുന്നതായിരിക്കുമെന്നും ബാങ്ക് അറിയിച്ചു
Post Your Comments