Latest NewsNewsInternational

ലോ​ക സ​മാ​ധാ​ന​ത്തി​നായി നാല് നിർദേശങ്ങളുമായി ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍

ജനീവ : ഇ​റാ​ന്‍- അ​മേ​രി​ക്ക സം​ഘ​ര്‍​ഷം രൂ​ക്ഷ​മാകുന്നതിനിടെ ലോ​ക സ​മാ​ധാ​ന​ത്തി​നായി നാല് നിർദേശങ്ങളുമായി ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അന്റോ​ണി​യോ ഗു​​ട്ടെ​റ​സ്. . സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്ക​ല്‍ ഒ​ഴി​വാ​ക്കു​ക, പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്കു​ക, ച​ര്‍​ച്ച​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം ന​വീ​ക​രി​ക്കു​ക എ​ന്നി​ നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

Also read : ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ തിക്കും തിരക്കും, 35 മരണം, 48 പേർക്ക് പരിക്ക്

ഇവയിലൂടെ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്ന് അന്റോ​ണി​യോ ഗു​​ട്ടെ​റ​സ് പറഞ്ഞു. യു​ദ്ധ​മു​ണ്ടാ​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍ ന​മ്മ​ള്‍ മ​റ​ക്ക​രു​ത്. യു​ദ്ധ​ത്തി​​െന്‍റ കെ​ടു​തി എ​പ്പോ​ഴും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ക. സാ​ധാ​ര​ണ​ക്കാരാണ്. കു​ഴ​പ്പ​ങ്ങ​ളോ​ടെ​യാ​ണ് പു​തു​വ​ര്‍​ഷം തു​ട​ങ്ങി​യ​ത്. അ​പ​ക​ട​ക​ര​മാ​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത് ഈ ​നൂ​റ്റാ​ണ്ടി​ല്‍ സം​ഘ​ര്‍​ഷ​ങ്ങളും,പ്ര​ക്ഷു​ബ്​​ധ​തയും വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം ന​ട​പ്പാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത രീ​തി​യി​ലാ​ണ്​ ലോ​കം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​രു​കയാണെന്നും. ഇ​ത്​ പ്ര​തീ​ക്ഷി​ക്കാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ക്കു​ക​യെ​ന്നും അന്റോ​ണി​യോ ഗു​​ട്ടെ​റ​സ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button