ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റിയിലെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവരെ പൊലീസ് തടഞ്ഞു.ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിലും, കുറ്റവാളികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് യെച്ചൂരിയും സംഘവും യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയത്. അതേസമയം ആക്രമണത്തിനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചും പ്രധാന ഗേറ്റില്‍ വെച്ച് പൊലീസ് തടഞ്ഞു.
‘ഞങ്ങള്‍ ഗുണ്ടകളല്ല ഭരണഘടനക്കനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണെന്ന്’ യെച്ചൂരി പറഞ്ഞു.അതേസമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ്ചാന്‍സലറെ മാറ്റണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു .ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു .ജെ.എന്‍.യു അക്രമം രണ്ട് വിഭാഗങ്ങള്‍ തമ്മിലെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.
രാത്രി ഏഴ് മണിക്കാണ് ആദ്യ പരാതി കിട്ടിയതെന്നും പൊലീസ് പറഞ്ഞു.ജെഎന്‍യുവില്‍ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമിച്ചതെന്നും പ്രോ വൈസി പറഞ്ഞു. എന്നാൽ വി.സി നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്നും വിസിയെ മാറ്റിയാലാണ് പുതിയ തുടക്കവും മുന്നോട്ടുപോക്കും ഉണ്ടാവുകയെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.
Post Your Comments