മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കരകയറി സെന്‍സെക്‌സ് 193 പോയിന്റ് ഉയർന്ന് 40,869.47ലും നിഫ്റ്റി 60 പോയിന്റ് ഉയർന്നു 12,052.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1559 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 926 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.65 ശതമാനവും 0.99ശതമാനവും നേട്ടം കരസ്ഥമാക്കി.
വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, അള്‍ട്രടെക് സിമെന്റ്, യുപിഎല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഐഒസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ സെന്‍സെക്‌സ് 500ലേറെ പോയിന്റ് നേട്ടത്തിലെത്തിയിരുന്നു. സെന്‍സെക്സ് 521 പോയിന്റ് ഉയർന്ന് 41198ലും നിഫ്റ്റി 151 പോയിന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം പുരോഗമിച്ചത്. തുടര്‍ന്നുണ്ടായ ലാഭമെടുപ്പാണ് നേട്ടംകുറച്ചത്.
Post Your Comments