
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലയിലെ കൈപ്പുറം സ്വദേശിയും അധ്യാപകനുമായ കുമാറിനെ 15 വര്‍ഷം തടവ് ശിക്ഷയ്ക്കാണ് പാലക്കാട് പോക്സോ കോടതി വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവിൽ പറയുന്നു, 2017ൽ ചെറുപ്പുളശേരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
Post Your Comments