Latest NewsIndiaNews

നിർഭയ കേസ് പ്രതികൾക്ക് മരണവാറന്റ് , വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചു : നിർണായക വിധിയിങ്ങനെ

ന്യൂ ഡൽഹി : നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വറ്റന്റ് പുറപ്പെടുവിച്ചു.  കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി ​പട്യാ​ല ഹൗ​സ്   കോടതിയാണ് നിർണായക ഉത്തരവിട്ടത്. 22ന് രാവിലെ ഏഴു മണിക്ക് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ തൂക്കിലേറ്റും. സംഭവം നടന്ന് ഏഴു വർഷത്തിന് ശേഷമാണ് വിധി നടപ്പാക്കുന്നത്.

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. രണ്ട് പ്രതികള്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചതായി അമിക്കസ്‍ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറന്‍റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.

വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു.

2012 ഡിസംബര്‍ 16നാണ് ക്രൂരകൃത്യം നടന്നത്. ഡൽഹിയിൽ രാത്രി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. തുടർന്ന് രണ്ടുപേരെയും വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button