ന്യൂഡല്‍ഹി: മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ, ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം . നാടകീയ രംഗങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കും മരണ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് ഇതിന് പിന്നാലെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതികളില്‍ ഒരാളായ മുകേഷ് സിങിന്റെ അമ്മയാണ് നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിച്ചത്. ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാന്‍ യാചിക്കുകയാണെന്നും അവര്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
read also : നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന
അതേസമയം, ഏഴു വര്‍ഷത്തോളമായി മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിയമ പോരാട്ടം നടത്തുന്ന ആശാദേവി എന്നാല്‍ പതറിയില്ല, ‘എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത്? അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്’- നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഇതോടെ കോടതി മുറിയില്‍ നിശബ്ദത പാലിക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു.
Post Your Comments