കോഴിക്കോട്: നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറിയതായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ. പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ അറിയിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച്ച നടക്കുന്ന പണിമുടക്ക് വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയല്ലെന്നും അതുകൊണ്ടാണ് സഹകരിക്കാത്തത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. അതേസമയം ശബരിമല തീര്‍ത്ഥാടകരേയും ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.
ALSO READ: സംസ്ഥാനത്ത് ആറുമാസമായി തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വേതനമില്ല; പ്രതിസന്ധിയില്‍ തൊഴിലുറപ്പ് പദ്ധതി
അതേസമയം, ബുധനാഴ്ചയിലെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകുമെന്ന് ഒരു വിഭാഗം പറയുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു.
Post Your Comments