Latest NewsKeralaNews

പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്, പിണറായി വിജയന്‍റെ ന്യൂനപക്ഷപ്രേമം കാപട്യമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : സിപിഎമിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ സിപിഎമ്മിന്‍റെ സമരം നനഞ്ഞ പടക്കമാണെന്നു മുല്ലപ്പള്ളി വിമർശിച്ചു.

Also read :‘മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല, സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാനോ ഗവർണർക്കെതിരെ പറയാനോ മുഖ്യമന്ത്രി തയ്യാറല്ല. ഹിന്ദുക്കളെവിടെയാണ് നിൽക്കുന്നതെന്ന് ഇന്റലിജൻസ് മേധാവിയോട് അന്വേഷിച്ച ആളാണ് മുഖ്യമന്ത്രി. മനുഷ്യ ചങ്ങല നാണക്കേടാണ്. സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മതിലുകളല്ല മതിലില്ലാത്ത ലോകത്തെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button