ടെഹ്റാന്‍: ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ കണ്ണീരടക്കാനാകാതെ ഇറാന്‍ പരമാധികാരി ആയത്തുല്ല ഖുമൈനി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ രഹസ്യസേനാ മേധാവിയായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ ഈ ആക്രമണം യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലവില്‍ സൃഷ്ടിച്ചിരിക്കുന്നത്.തന്റെ രണ്ടാമനെന്ന് ലോകം വിളിച്ച ഖാസിം സുലൈമാനിയെ ജീവനില്ലാതെ മുന്നിലെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി.
മൃതദേഹത്തിനുമുന്നില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ തേങ്ങി. തിങ്കളാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍നടന്ന പ്രാര്‍ഥനാച്ചടങ്ങുകള്‍ ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദര്‍ശനത്തിനുവെച്ച സുലൈമാനിയുടെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് പേരാണെത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്നവര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ മൃതദേഹം കബറടക്കും. അതിനുമുമ്പ് ഷിയാ മുസ്‍ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക് കൊണ്ടുപോകും.
ഇറാനില്‍ ഖമേനി കഴിഞ്ഞാല്‍ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് സുലൈമാനി അറിയപ്പെട്ടിരുന്നത്. ഇറാന്‍സൈന്യമായ റെവലൂഷണറി ഗാര്‍ഡിന്റെ വിദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖുദ്സ് സേനയുടെ മേധാവിയായിരുന്നു സുലൈമാനി. ഖമേനിക്ക് നേരിട്ടായിരുന്നു സുലൈമാനി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തില്‍ അന്തിമോപചരം അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥനയ്ക്കിടെയാണ് ഖുമൈനി നിയന്ത്രിക്കാനാകാത്ത വിധം വിങ്ങിപ്പൊട്ടിയത്.
VIDEO: Iran’s supreme leader Ayatollah Ali Khamenei prays over the coffin containing the remains of top military commander Qasem Soleimeni in an emotional ceremony in Tehran pic.twitter.com/KkMzvtMnCG
— AFP news agency (@AFP) January 6, 2020
ഖുമൈനിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു സുലൈമാനി. മരണത്തിന് പകരം വീട്ടുമെന്ന് നേരത്തെ തന്നെ ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments