
കൊച്ചി: മുത്തൂറ്റ് എംഡിയുടെ കാറിന് നേരെ കല്ലേറ്. കല്ലേറിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. സംഭവത്തിൽ ഒരു സിഐടിയു തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ജോർജ് അലക്സാണ്ടറെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് തടയാനും അക്രമികൾ ശ്രമിച്ചതായും ആരോപണമുണ്ട്. റോഡിന്‍റെ സൈഡിൽ നിന്നും ഓടിയെത്തുന്ന ആൾ വാഹനത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments