KeralaLatest NewsNews

ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്‌ത ജനസംഘടനകളുമായി ചേര്‍ന്നു തടയും; നിലപാട് കടുപ്പിച്ച് പ്രയാര്‍

കോട്ടയം: ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്‌ത ജനസംഘടനകളുമായി ചേര്‍ന്നു തടയുമെന്ന് ശബരിമല ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറും മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സര്‍ക്കാര്‍ ഫണ്ട്‌ വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്‌ഥാപനങ്ങള്‍ക്ക്‌ പൂര്‍ണാധികാരമില്ല: സുപ്രീം കോടതി

ദേവസ്വം വസ്‌തുക്കളില്‍ ഭൂരിഭാഗവും പാരമ്ബര്യമായി നികുതി ഒഴിവാക്കി വിട്ടുകിട്ടിയതാണ്‌. ഈ അവസ്‌ഥ മുതലെടുത്താണ്‌ രേഖകളില്ലാത്ത ക്ഷേത്രവസ്‌തുക്കള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.”തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്‌തജനസംഘടനകളുമായി ചേര്‍ന്നു തടയും”. അദ്ദേഹം പറഞ്ഞു.

ALSO READ: ഡി.ജി.പി ജേക്കബ്‌ തോമസിനെ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച്‌ പ്രതിചേര്‍ത്തു; എഫ്‌.ഐ.ആര്‍ ഇന്ന് കോടതിയിൽ

ദേവസ്വം വസ്‌തുവിനു സമീപത്തെ മിച്ചഭൂമി, പാറ തരിശ്‌ തുടങ്ങിയ വസ്‌തുക്കള്‍ ദേവസ്വത്തിന്റേതായി കണക്കാക്കി ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദ്ദേശം നിലവിലുണ്ട്‌. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടു നിലവില്‍ ഉപയോഗിക്കുന്ന ഈ വസ്‌തുക്കള്‍ തിരിച്ചുപിടിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളെ തകര്‍ക്കുകയാണു സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയെന്നും പ്രയാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button