കൊച്ചി: സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചെന്നാരോപിച്ചു മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി.ഡിവൈഎഫ്ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് സന്ദീപാണ് പരാതി നല്‍കിയത്.
എറണാകുളം വടക്കന്‍ പറവൂരില്‍ സെന്‍കുമാര്‍ നടത്തിയ പ്രസംഗത്തില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിച്ചെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.
എന്നാല്‍, പരാതി പരിശോധിച്ചെന്നും. പ്രാഥമീക പരിശോധനയില്‍ സെന്‍കുമാറിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ ഉറക്കം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണെന്നും കാമ്പസില്‍ ഗര്‍ഭ നിരോധന ഉറകളാണ് കാണാനാവുക എന്നും മറ്റുമായിരുന്നു പ്രസംഗമെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത് . പ്രസംഗത്തിന്റെ ശബ്ദ ശകലം സഹിതമാണ് പരാതി.
Post Your Comments