Kerala

കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട

വൈഗയിൽ രുചിയുടെ പെരുമ തീർത്ത കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട. എറണാകുളത്തുനിന്ന് എത്തിയ നാലംഗ സംഘമാണ് അമൃതാസ് ജ്യൂസ് കോർണറിൽ വിവിധ തരം ജ്യൂസുകൾ ഒരുക്കി വൈഗ വേദിയിൽ എത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, ആപ്പിൾ തുടങ്ങിയ 13 തരം ജ്യൂസുകൾ ഇവിടെ എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. 40 രൂപ മുതലുള്ള രുചിയൂറും ഇനങ്ങളാണ് സ്റ്റാളിന്റെ മറ്റൊരാകർഷണം. നെല്ലിക്ക മസാല സംഭാരം, ഗ്രീൻ മാംഗോ കുലുക്കി, നറുനീണ്ടി സർബത്ത് തുടങ്ങിയ പ്രത്യേക രുചികളും ഉണ്ട്. ശ്രീക്കുട്ടി, അമൃത സുമിത്, അനാമിക രാജേന്ദ്രൻ, റാണി എന്നിവരടങ്ങിയ സംഘമാണ് ജ്യൂസ് കോർണറിന്റെ അമരക്കാർ. രാവിലെ 11 മുതൽ രാത്രി 11 വരെ തേക്കിൻ കാട്ടിലെ വൈഗയിലെത്തുന്നവർക്ക് ഫ്രഷ് ജ്യൂസുകൾ നൽകി ഉഷാറാക്കുകയാണ് അമൃതാസ് ജ്യൂസ് കോർണർ. കഫെ കുടുംബശ്രീയുടെ ഏഴ് കൗണ്ടറുകളിലായി ജ്യൂസ് മുതൽ പായസം വരെയുള്ള വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 42 പേരടങ്ങുന്ന ഗ്രൂപ്പാണ് നാല് ദിവസം നീണ്ടു നിന്ന പരിപാടിയുടെ രുചി വൈവിധ്യത്തിനു പിന്നിൽ. വിവിധതരം ബജികൾ, കപ്പയിലെ വിവിധ രുചികളുമായി കപ്പക്കട, ബിരിയാണി, അപ്പം, ദോശ, പായസം തുടങ്ങിയ രുചി വൈവിധ്യങ്ങളാണ് കഫെ കുരീയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button