കോഴിക്കോട്: ഹിമായത്തുള്‍ സ്‌കൂളില്‍ പോക്‌സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്ററി അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം.ഹിമായത്തുള്‍ സ്‌കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരുമാസം മുമ്പ് പരാതി നല്‍കിയത്. പ്രതിയായ അധ്യാപകന്‍ ഒളിവിലാണ്. കൂടാതെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയുട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം.
ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരയാണ് സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ ഒരു മാസം മുമ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചു, ശരീരത്തില്‍ കയറി പിടിച്ചു തുടങ്ങിയ ആരോപണങ്ങളുമായി 15 പെണ്‍കുട്ടികള്‍ കമ്മീഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഒളിവില്‍ പോയ അധ്യാപകന ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുന്ദമംഗലം പെരിങ്ങൊളത്തെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിക്കാനാണ് തീരുമാനം. എന്നാല്‍ അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെ സംഘടിപ്പിക്കാനാണ് സ്‌കൂള്‍ പിടിഎയുടെ തീരുമാനം.
Post Your Comments