KeralaLatest NewsIndia

‘ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ തീവ്ര ഇടത് ഗുണ്ടകള്‍, ആക്രമണം ആഷി ഘോഷ് അറിഞ്ഞു കൊണ്ടുള്ളത്’ – മുഖംമൂടി സംഘത്തിന്റെ വീഡിയോ പങ്കുവച്ച്‌ ശോഭ സുരേന്ദ്രന്‍

അക്രമം നടത്തുകയും ഇരകളായി ഭാവിക്കുകയുമാണ് അവര്‍. ശരിക്കും ഇടത് തന്ത്രം.

കൊച്ചി: ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് വീഡിയോ തെളിവുകളുമായി ആരോപണം ഉന്നയിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ‘മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഇടതുപക്ഷ ഗുണ്ടകളാണെന്നതിന്റെ വ്യക്തമായ തെളിവുണ്ട്. അക്രമം നടത്തുകയും ഇരകളായി ഭാവിക്കുകയുമാണ് അവര്‍. ശരിക്കും ഇടത് തന്ത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ഏറെക്കുറെ അവസാനിച്ച നിലയിലായിരുന്നു. ജെ.എന്‍.യു സംഭവത്തിലൂടെ അവര്‍ക്ക് വീണ്ടും മാധ്യമശ്രദ്ധ നേടാന്‍ കഴിഞ്ഞു’.- ശോഭ സുരേന്ദ്രന്‍ ട്വീറ്റ് ചെയ്തു.

ആക്രമണത്തിന് തൊട്ടുമുന്‍പ് ജെ.എന്‍.യു.എസ്.യു അധ്യക്ഷ ആഷി ഘോഷ് മുഖംമറച്ച ആളുകള്‍ക്കൊപ്പം ക്യാപസിലൂടെ നടന്നുപോകുന്നതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും ശോഭ സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്. പിയുഷ് മിശ്ര എന്നയാളുടെ ട്വിറ്റിലെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ആക്രമണം ആഷി ഘോഷ് അറിഞ്ഞുകൊണ്ടുള്ളതാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. ട്വീറ്റും വിഡിയോയും കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button