ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പ്രതീക്ഷിക്കുന്നെന്ന് രാഹുല്‍ ഈശ്വര്‍. അത്തരത്തിലൊരു പ്രസ്താവന ഉണ്ടാകുകയാണെങ്കില്‍ ഈ അവസ്ഥയില്‍ അത് ആശ്വാസകരമാകുമെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.
ഇടതായാലും വലതായാലും ആക്രമണങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും മഹാത്മാ ഗാന്ധിയെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ പ്രധാനമന്ത്രി ഈ ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Post Your Comments