ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു ഹോസ്റ്റല്‍ സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു. ജെ.എന്‍.യു കാമ്ബസിലെ സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡനാണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല എന്നതാണ് വാര്‍ഡന്റെ രാജിയിലേക്കു നയിച്ചത്. രാജിയുമായി ബന്ധപ്പെട്ട് വാര്‍ഡന്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്സിനു കത്തയച്ചു. ഞങ്ങള്‍ ശ്രമിച്ചെങ്കിലും അക്രമം തടയാനോ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാനോ സാധിച്ചില്ലെന്ന് രാജികത്തില്‍ സീനിയര്‍ വാര്‍ഡന്‍ അറിയിച്ചു.
Post Your Comments