ന്യൂഡല്‍ഹി: ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. ആയുധമേന്തിയുള്ള കലാപശ്രമം, അനധികൃതമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെ ജെഎന്‍യു കാമ്പസിന് മുന്നില്‍ 700 പോലീസുകാരുടെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments