Latest NewsKeralaNews

അയ്യപ്പന്മാരുടെ വാഹനമിടിച്ച് അപകടം; രണ്ട് മരണം, ഒൻപത് അയ്യപ്പന്മാർക്ക് പരിക്ക്

പാല: കോട്ടയം പാലായില്‍ അയ്യപ്പന്മാരുടെ വാഹനമിടിച്ച് രണ്ട് മരണം. തൊടുപ്പുഴ – പാല റോഡില്‍ പ്രവിത്താനം അല്ലാപ്പാറയില്‍ വെച്ചായിരുന്നു അപകടം. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍ താഴെ ജോസ്(50), ആന്ധ്രപ്രദേശ് അനന്തപൂര്‍ റായദുര്‍ഗില്‍നിന്നുള്ള അയ്യപ്പഭക്തന്‍ രാജു(40) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് വഴിയരികില്‍ ചരക്ക് ഇറക്കുകയായിരുന്ന ലോറിയില്‍ തട്ടിയ ശേഷം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അംഗപരിമിതനായ ജോസ് സ്‌കൂട്ടറില്‍ ഇരുന്ന് ലോട്ടറി വില്‍പ്പന നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button