വാഷിങ്ടണ്‍: അമേരിക്കയ്ക്ക് നേരെ തിഞ്ഞാല്‍ ഇറാന്റെ 52 അതിപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കും. ഇറാന് അമേരിക്കയുടെ അന്ത്യശാസന . ശനിയാഴ്ച രാത്രിയില്‍ ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ ഗ്രീന്‍സോണില്‍ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിയേയും വടക്കന്‍ ഇറാക്കിലെ യുഎസ് സൈനിക താവളത്തേയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നിരുന്നു. യുഎസ് എംബസിക്കു സമീപവും വടക്കന്‍ ഇറാഖിലെ ബലാദ് സൈനിക താവളത്തിനു നേരെയുമാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്നാണ് ഇറാനെതിരെ ഉഗ്രശാസനയുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്.
അമേരിക്കയുടെ വ്യോമാക്രമണത്തില്‍ വെള്ളിയാഴ്ച കൊലപ്പെട്ട ഇറാന്‍ വിപ്ലവഗാര്‍ഡ് രഹസ്യ വിഭാഗം മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ അമേരിക്കക്കാരെയോ അമേരിക്കന്‍ താല്‍പര്യങ്ങളേയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.
‘ഉയര്‍ന്ന തലത്തിലുള്ള’ 52 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയ്ക്കും സൈനികത്താവളത്തിനും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം തൊടുത്തുവിട്ടത്.
Post Your Comments