കൊച്ചി: സ്വര്‍ണക്കടത്തിന് ഇതുവരെ ആരും പരീക്ഷിയ്ക്കാത്ത മാര്‍ഗം ഉപയോഗിച്ച് തങ്കം കടത്താന്‍ ശ്രമം. ഇത്തവണ തേപ്പുപെട്ടിയില്‍ ഉരുക്കിയൊഴിച്ചാണ് തങ്കം കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് 43 ലക്ഷം വിലമതിക്കുന്ന തങ്കം പിടികൂടിയത്. മിക്സിക്കുളളിലും സ്പീക്കറിനുളളിലും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താനുളള ശ്രമം കഴിഞ്ഞദിവസങ്ങളില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയിരുന്നു. തേപ്പുപെട്ടിയില്‍ ഉരുക്കിയൊഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയുമാണ് തങ്കം കടത്താനുളള ശ്രമം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വലയിലാക്കി.
മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്ന് മലപ്പുറം സ്വദേശികളാണ് അനധികൃതമായി തങ്കം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തങ്കം തേപ്പുപെട്ടിയില്‍ ഉരുക്കി ഒഴിച്ചും കീചെയിനിന്റെയും ചങ്ങലയുടെയും രൂപത്തിലാക്കിയുമാണ് കടത്താന്‍ ശ്രമിച്ചത്.
Post Your Comments