Latest NewsNewsIndia

കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ രജൗരി ജില്ല ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ രജൗരി ജില്ല ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്. 20000 വീടുകളിലാണ് പദ്ധതി പ്രകാരം വൈദ്യൂതി എത്തിയത്. രാജ്യത്തെ എല്ലാവീടുകളിലും വൈദ്യുതി എത്തിക്കാനുള്ള 16000 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് സൗഭാഗ്യപദ്ധതി.

സൗഭാഗ്യ പദ്ധതിയില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ച ശേഷമാണ് ജീവിതത്തില്‍ ശരിക്കും ‘വെളിച്ചം’ ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.കൂടാതെ വൈദ്യുതി കണക്ഷന്‍ ലഭിച്ചത് കൂട്ടികള്‍ക്ക വളരെ ഉപയോഗ പ്രദമായെന്നും അവര്‍ പറയുന്നുണ്ട്. 2017 സെപ്റ്റംബര്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ മേഖലയിലെ വീടുകള്‍ക്കും ദരിദ്രകുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്ന സൗഭാഗ്യ പദ്ധതി ആരംഭിച്ചത്. വൈദ്യുതി എത്താത്ത, രാജ്യത്തെ നാലുകോടി വീടുകളില്‍ വെളിച്ചമെത്തിക്കുകയാണു സര്‍ക്കാരിന്റെ അടിയന്തരദൗത്യമെന്ന് പദ്ധതി പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതി ഇതിനോടകം 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചതായാണ് റിപ്പോട്ട്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വളരെ കുറച്ച് ഗ്രമങ്ങളില്‍ മാത്രമാണ് ഇനിയും വൈദ്യുതി എത്തിക്കാന്‍ ഉള്ളത്. 2015 ഏപ്രില്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ 18,452 ആയിരുന്നു. 2017 നവംബര്‍ 30 ആയപ്പോഴേക്കും 15,183 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. 3,652 ഗ്രാമങ്ങളുടെ വൈദ്യുതീകരണമാണ് 2017 ല്‍ നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിനായി 42,565 കോടി രൂപ അനുവദിച്ചു.എത്തിച്ചേരാന്‍ പ്രയാസമുള്ള ഭൂപ്രകൃതിയുള്ളിടത്ത് യന്ത്രങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങളും എത്തിക്കുന്നതില്‍ വന്ന തടസങ്ങളെയെല്ലാം മറികടന്നാണ് സൗഭാഗ്യ ലക്ഷ്യം കൈവരിച്ചത്

പദ്ധതി പ്രകാരം ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ 28 കോടിയിലേറെ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു. 41 ലക്ഷം എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനായി ഊര്‍ജ്ജ ആപ്, സൗഭാഗ്യ പോര്‍ട്ടല്‍, നാഷണല്‍ പവര്‍ പോര്‍ട്ടല്‍, മെറിറ്റ് പോര്‍ട്ടല്‍ തുടങ്ങിയവയ്ക്കും തുടക്കമിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button