ദുബായ് : യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ മുന്നറിയിപ്പ്. നാളെ രാവിലെ മുതൽ പരക്കെ മഴ പ്രതീക്ഷിക്കാം. ചില മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇന്നലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. തണുപ്പും കുറഞ്ഞിരുന്നു. പർവതമേഖലകളിൽ തണുത്ത കാലാവസ്ഥയാണ്. 12നും 18 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില.
വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ ചുവടെ
മോശം കാലാവസ്ഥയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുക. അത്യാവശ്യഘട്ടത്തിലല്ലാതെ ലെയ്ൻ മാറരുത്. റേഡിയോ, പാതകളിലെ ഇലക്ട്രോണിക് ബോർഡുകൾ എന്നിവയിലൂടെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുക
മോശം കാലാവസ്ഥയെന്നു കരുതി ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല
ശക്തമായ മഴയിൽ വാഹനത്തിനുള്ളിൽ ഈർപ്പമുണ്ടായി ഗ്ലാസുകളിലൂടെയുള്ള കാഴ്ച മങ്ങാൻ സാധ്യതയുള്ളതിനാൽ ഹീറ്റർ പ്രവർത്തിപ്പിച്ച് ഇതു പരിഹരിക്കാൻ ശ്രമിക്കുക
മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കുക
Also read : പൗരത്വ നിയമത്തെ അനുകൂലിച്ച് ഓസ്ട്രേലിയയില്‍ പ്രകടനം
അതേസമയം ഒമാനിൽ പലയിടത്തും മഴപെയ്തു. മുസണ്ടം ഗവർണറേറ്റിൽ ഇന്നും നാളെയും മഴ പ്രതീക്ഷിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫെോർ സിവിൽ ഏവിയേഷൻ (പിഎസിഎ) അറിയിച്ചു.
Post Your Comments