ഡാലസ്: മൂന്ന് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൂളറില്‍ വച്ച് കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കൂളറില്‍ നിന്നും കണ്ടെടുത്തത്. ഡിസംബര്‍ 28 നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളായ ഔര്‍ടൂറോ, എസ്പിനോസൊ, ഫെലിസാ വാസ്ക്വസ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവങ്ങളെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്ത് ഡാലസ് കൗണ്ടി ജയിലിലടച്ചു. കൂടാതെ പിതാവിന് 17,555 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കെതിരെ മൃതശരീരം ഒളിപ്പിച്ചുവയ്ക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിനുശേഷം വിവരം അധികൃതരെ അറിയിച്ചില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ഫെലിസാക്ക് 5000 ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
Post Your Comments