കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ഇരുനൂറിനു മുകളില്‍ സാക്ഷികളുണ്ട്. മുന്നൂറോളം രേഖകളും തെളിവായി ഹാജരാക്കും. ജോളി നേരത്തേ ഉപയേഗിച്ച് ബാക്കി വച്ച സയനൈഡിന്റെ അംശവും പ്രധാന തെളിവാകും. കൂടാതെ റോയി തോമസിന്റെ മക്കള്‍ തന്നെയാകും പ്രധാന സാക്ഷികളും.
കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 322 രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്്് സര്‍ക്കാരിനെ വഞ്ചിക്കല്‍, അനധികൃതമായി വിഷം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിച്ചുണ്ട്. കൂടാതെ യു.ജി.സി നെറ്റ്, എം.കോം, ബി.കോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ജോളി തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. ആറു ദുര്‍മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹപരിശോധന നടന്നത്.
ആഭിചാരക്രിയയ്ക്ക് വരെതന്നെ പ്രേരിപ്പിച്ച റോയിയെ ജീവിതത്തില്‍ നിന്ന്ജോളിഒഴിവാക്കിയത്അതിവിദഗ്ധ പ്ലാനിങ്ങിലൂടെയാണ്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
താനും ഭാര്യയുംപിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു.പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെസമീപിക്കുകയും ചെയ്തു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലര്‍ത്തി. കുട്ടികള്‍ കുടിക്കാതിരിക്കാന്‍ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയില്‍ എത്തിച്ച് ഉറക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം ഹാര്‍ട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടില്‍ പന്തലിടുമ്ബോള്‍ മാത്രമാണ് അച്ഛന്‍ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞത്.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും വേഷം മാറി സഞ്ചരിച്ചുമാണ് കൂടത്തായി കൂട്ടകൊലപാതക കേസില്‍ ഇതുവരെ അന്വേഷണം നടന്നതെന്നും വടകര റൂറല്‍ എസ്പി വെളിപ്പെടുത്തി. ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയ് തോമസ് കേസില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് എസ്പിയുടെ പ്രതികരണം.നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
Post Your Comments