ന്യൂഡല്‍ഹി: പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ , ഗള്‍ഫ് രാഷ്ട്രങ്ങളെ വിട്ട് ഇന്ത്യ പുതിയ എണ്ണഉത്പ്പാദകരെ തേടുന്നതിനു പിന്നിലെ സാഹചര്യ വിശദീകരിച്ച് കേന്ദ്രം. ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കൂടിയ സാഹചര്യത്തിലാണ് പശ്ചിമേഷ്യ വിട്ട് മറ്റ് എണ്ണ ഉത്പാദകരെ തേടി കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.. കൂടിയാലോചനകള്‍ക്കായി കഴിഞ്ഞദിവസം ധന, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.
ഇന്ത്യന്‍ ജി.ഡി.പി കഴിഞ്ഞപാദത്തില്‍ ആറരവര്‍ഷത്തെ താഴ്ചയായ 4.5 ശതമാനത്തിലേക്ക് വിലയിടിഞ്ഞിരുന്നു. ക്രൂഡോയില്‍ വില കൂടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റ് എണ്ണ ഉത്പാദകരെ തേടുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളെ സമീപിക്കാനാണ് നീക്കം. നിലവില്‍ ചെറിയ അളവില്‍ ഇവിടങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
ഇറാക്ക്, സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ മുഖ്യപങ്ക് എണ്ണയും വാങ്ങുന്നത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില വീണ്ടും കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് വില ബാരലിന് 69.11 ഡോളറില്‍ നിന്നുയര്‍ന്ന് 69.50 ഡോളറിലും യു.എസ്. ക്രൂഡ് വില 63.73 ഡോളറില്‍ നിന്നുയര്‍ന്ന് 64.09 ഡോളറിലുമെത്തി.
Post Your Comments