മുംബൈ: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി നേതാക്കള്‍. ക്ഷണിക്കപ്പെടുന്നവര്‍ക്കായി ഞാറാഴ്ച മുംബൈയിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് പരുപാടി നടത്തുന്നത് ബിജെപി നേതാക്കളായ പീയുഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ എന്നിവരാണ് താരങ്ങളെ ക്ഷണിച്ചത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് താരങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങള്‍ രംഗത്ത് വരികയും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി താരങ്ങളെ അറസ്റ്റ് ചെയ്ത് നീക്കേണ്ടിയും വന്നിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കുകയെന്നതാണ് യോഗത്തിന്റെ അജണ്ടയെന്ന് താരങ്ങള്‍ക്കുള്ള ക്ഷണപത്രത്തില്‍ വ്യക്തമാക്കുന്നു. ഏതൊക്കെ താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല.
Post Your Comments