CricketLatest NewsNewsIndiaSports

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി : പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് വി​രാ​ട് കോ​ഹ്‌ലി

ഗുവാഹത്തി : പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സംബന്ധിച്ചും, പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി.ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തിൽ സംസാരിക്കുന്നതിനിടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

Also read : വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞ് സിവ; മഞ്ഞ് മനുഷ്യന്‍ നിര്‍മിക്കാന്‍ അച്ഛനെ സഹായിക്കുകയാണ് ഇത്തവണ

നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ താൻ പ്ര​​തി​ക​രി​ക്കു​ന്ന​ത് ശ​രി​യല്ലെന്നും അ​തി​നാ​ൽ ഇ​പ്പോ​ൾ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും കോഹ്‌ലി പറഞ്ഞു. 2016-ൽ ​എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടു നി​രോ​ധ​ന​ത്തെ പ്ര​ശം​സി​ച്ച് കോ​ഹ്‌ലി രം​ഗ​ത്തെ​ത്തി​യ​ത് വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാരണമായിരുന്നു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും മ​ന​സി​ലാ​ക്കി​യി​ട്ടാ​ണോ കോ​ഹ്‌ലിയും പ്ര​തി​ക​ര​ണ​മെന്ന ചോദ്യവുമായി വിമർശകർ രംഗത്തെത്തി. പി​ന്നീ​ട് കോ​ഹ്‌ലി വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ അധികമാ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button