Latest NewsKeralaNews

എന്നെ എല്ലാവർക്കും അറിയാം; ബസ് പാസ് കാണിക്കാതെ കണ്ടക്ടറോട് ചൂടായി കെഎസ്ആർടിസി സൂപ്രണ്ട്

തിരുവനന്തപുരം: ബസ് പാസ് കാണിക്കാൻ തയ്യാറാകാതെ കണ്ടക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കെഎസ്ആർടിസി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണം. നെയ്യാറ്റിന്‍കര ഡിപ്പോ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കരമനയിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായില്ലെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read also: യാത്രക്കാരൻ ബെല്ലടിച്ചു, ബസിൽ വനിതാ കണ്ടക്ടർ കയറിയിട്ടില്ലെന്ന് അറിഞ്ഞത് ബസ് പുറപ്പെട്ട് ഏറെ നേരത്തിന് ശേഷം; ഒടുവിൽ സംഭവിച്ചത്

കണ്ടക്ടർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ് കാണിച്ചില്ല. പാസ് കാണിച്ചില്ലെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, താൻ ഡിപ്പോ സൂപ്രണ്ടാണെന്നും എല്ലാവർക്കും തന്നെ അറിയാമെന്നും പറഞ്ഞ് കണ്ടക്ടറോട് ഇവർ തട്ടിക്കയറുകയായിരുന്നു. അതേസമയം ആരോപണം സൂപ്രണ്ട് നിഷേധിച്ചു. മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഈ വനിതാ കണ്ടക്ടര്‍ക്കെതിരെ താൻ മുമ്പ് പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രതികാരമായി ഇവർ പ്രശ്നമുണ്ടാക്കിയതെന്നുമാണ് മഹേശ്വരി വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button