Latest NewsUSANews

വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ പരസ്യമായി ഇരുന്ന് യാത്രക്കാരന്‍ മൂത്രമൊഴിക്കുന്നു; അടുത്തിരിക്കുന്നവർ ഞെട്ടി: വീഡിയോ വൈറൽ

വാഷിംഗ്ടണ്‍: വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ പരസ്യമായി ഇരുന്ന്  മൂത്രമൊഴിക്കുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. യാത്ര ചെയ്യുമ്ബോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. വൃത്തിയില്ലാത്ത ശുചിമുറികളും, ഭക്ഷണങ്ങളും മാത്രമല്ല ചില യാത്രക്കാരുടെ പെരുമാറ്റവും യാത്രയുടെ ഉത്സാഹവും ഉല്ലാസവും കെടുത്തും.

എങ്കിലും യാത്രക്കിടയില്‍ വൃത്തിയായി ചെയ്യേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ മാന്യതയില്ലാതെ ചെയ്‌തിരിക്കുകയാണ് ഈ യുവാവ്. വിമാനത്താവള ടെര്‍മിനലിലെ കസേരയില്‍ ഇരുന്നുകൊണ്ട് മൂത്രമൊഴിക്കുകയാണ് ഒരു യാത്രികന്‍. അടുത്തിരിക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെയുള്ള ഇയാളുടെ പ്രവര്‍ത്തി സൈബര്‍ ലോകത്തെ രോക്ഷത്തിലാക്കിയിരിക്കുകയാണ്.

വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ അവിടെ ഇരുന്നുകൊണ്ടുതന്നെ മൂത്രമൊഴിക്കുകയാണ്. ചുറ്റുമിരിക്കുന്നവര്‍ ഇത് കണ്ട് ഞെട്ടി മുഖം തിരിക്കുന്നതും വീഡിയോയില്‍ കാണാം. വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരേ ഉയരുന്നത്. പൊതുസ്ഥലത്തിരുന്ന് മൂത്രമൊഴിക്കാന്‍ അയാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് ചിലര്‍ അതിശയിക്കുന്നത്. ഇയാളെ അറസ്റ്റു ചെയ്തില്ലേ എന്നാണ് ചിലരുടെ ചോദ്യം.

ALSO READ: പെണ്‍വാണിഭ സംഘം പിടിയില്‍ : ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

പാസഞ്ചര്‍ ഷേയ്മിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. കൂടെയുള്ള യാത്രികന്‍ തന്നെയാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. ഇതെല്ലാം കണ്ട് പ്രതികരിക്കാതെ തൊട്ടടുത്തായി ഇരിക്കുന്നവര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്.

https://www.instagram.com/p/B6vX8NdlP1o/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button