ന്യൂഡൽഹി: സാങ്കേതിക തകരാര്‍ മൂലം വിമാനം വൈകിയതിനെ തുടർന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കയ്യേറ്റ ശ്രമം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്യുകയും കോക്പിറ്റ് തള്ളിതുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വനിതാ യാത്രികയാണ് ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പൈലറ്റ് പുറത്തുവന്നില്ലെങ്കില്‍ കോക്പിറ്റിന്റെ വാതില്‍ തള്ളി തുറക്കുമെന്നും ഒരു യാത്രക്കാരന് ഭീഷണിപ്പെടുത്തിയതായി അധികൃതർ പറയുന്നു.
Post Your Comments