ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിക്കുന്ന രീതി മമത ഒഴിവാക്കണമെന്നും സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം മുഖ്യമന്ത്രി എന്ന നിലയില്‍ മമത ശ്രദ്ധചെലുത്തേണ്ടതെന്നും മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പശ്ചിമ ബംഗാളിലെ ആക്രമണങ്ങള്‍ തടഞ്ഞ് സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. പശ്ചിമ ബംഗാളിലെ ദേശ വിരുദ്ധര്‍ സാധാരണക്കാരുടെ ജീവിതത്തെ കൂടിയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രധാനമന്ത്രിക്ക് നേരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ മമതയ്ക്ക് ഗുണം ചെയ്യില്ല. ആദ്യം സ്വന്തം സംസ്ഥാനത്തിന്റെ സമാധാനത്തിനാണ് മമത പരിഗണന നല്‍കേണ്ടതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പാകിസ്താനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നായിരുന്നു മമത ബാനർജിയുടെ വിമർശനം.
Post Your Comments