കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കവിതയെഴുതി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നതെന്ന് നരേന്ദ്രമോദിയോട് മമത കവിതയിലൂടെ ചോദിക്കുന്നു. ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക് ‘അധികാര്‍’ എന്നാണ് പേര്. ‘റൈറ്റ്’ എന്നാണ് ഇംഗ്ലീഷ് കവിതയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.
തുടക്കം മുതൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത നിലപാടാണ് ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി സ്വീകരിച്ചത്. തൃണമൂൽ നേതാക്കൾ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ട ആളുകളുടെ വീടുകൾ അടക്കം സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. യുപിയിൽ എത്തിയ തൃണമൂൽ നേതാക്കളെ പൊലീസ് തടയുകയും ചെയ്തിരുന്നു.
തനിക്ക് ജീവനുള്ളിടത്തോളം കാലം ബംഗാളിൽ പാരത്വ നിയമ ഭേദഗതി നടപ്പിൽ വരുത്താൻ സാധിക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. മമത ബാനർജിയുടെ കവിതയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/MamataBanerjeeOfficial/photos/a.940147739385901/2916058341794821/?type=3&__xts__%5B0%5D=68.ARBOLxydKn1YzCSCI46pnqtZspxyN-y1bdrqtjtQ-LfBHdsBQWpcvsTK-IijU0fih11paSqsK85g0Hm1X2_nhtLDW4jZ6G2B9ckP3d3x-i0OmjAmL4VMa1jOEzW46UntolX6t8ypQ5-OrwHRVrYOHJfPj5mBTR9NMal9nY2E92fS_tJsrIqLP9atQIX_svVo7-rbB0wpWeqA63IWdPNbndxFOgtO8qbx7dA67sMGrRbXks1lIY3te-qRhY6iMsbrojyp1Qc1CyTaIwcF7z1ugGyh0ixj5bFVlscHMbTBKnCm1GPJ4QznS0CoIRBlE27VwJscgThMpS4j_gUqeh7ZQG_giw&__tn__=-R
Post Your Comments