തിരുവനന്തപുരം: ഭൂപരിഷ്കരണം ആദ്യഘട്ടം ഇഎംഎസ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിയെന്ന പിണറായി വിജയൻറെ വാദങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആരും കൊണ്ടുപോകേണ്ടെന്നും ജനങ്ങള്‍ക്കെല്ലാം ചരിത്രം അറിയാവുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി. ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലത്. ചരിത്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണം. സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുതെന്നും അത് പാഴ്ശ്രമം മാത്രമാകുമെന്നും കാനം പറയുകയുണ്ടായി.
നേരത്തെ, തന്റെ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി അച്യുത മേനോനെ പരാമര്‍ശിക്കാതിരുന്നതില്‍ സിപിഐ നേതാക്കള്‍ പരസ്യ പ്രതിഷേധം അറിയിച്ചതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.ചിലരെ ആക്ഷേപിക്കാന്‍ നിന്നില്ല എന്നത് ശരിയാണ്. കാര്‍ഷിക ബന്ധ ബില്ലിനെ തകര്‍ക്കാന്‍ കൂട്ടു നിന്നവരുടെ പേരെടുത്തു താന്‍ പറയാന്‍ നിന്നില്ല. സര്‍ക്കാര്‍ ചെയ്തത് പറഞ്ഞു. മിച്ച ഭൂമി ഇല്ലാതായത് അങ്ങനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments