പുതുച്ചേരിയിൽ ജിപ്മെറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്) അവസരം. ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ നഴ്സിങ് ഓഫീസർ (ഒഴിവ്–85), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (15), ഫിസിക്കൽ ഇൻസ്ട്രക്ടർ (1), സൈക്യാട്രിക് നഴ്സ് (1), ജൂനിയർ എൻജിനീയർ –എയർ കണ്ടീഷനിങ് (1), ഇലക്ട്രോണിക്സ് അസിസ്റ്റന്റ്– വർക്ക്‌ഷോപ്പ് (1), ഇഇജി ടെക്നീഷ്യൻ (1), യൂറോ ടെക്നീഷ്യൻ (1), ഡെന്റൽ മെക്കാനിക്ക് (1), ലോവർ ഡിവിഷൻ ക്ലാർക്ക് (9) എന്നി തസ്തികകളിലാണ് അവസരം. ആകെ 116 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷ നൽകണം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.jipmer.edu.in/
അവസാന തീയതി : ജനുവരി 20
കാരയ്ക്കൽ ക്യാംപസിൽ ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ നഴ്സിങ് ഒാഫിസർ (ഒഴിവ്–150), മെഡിക്കൽ സോഷ്യൽ വർക്കർ (2), ജൂനിയർ എൻജിനീയർ–സിവിൽ (1), ജൂനിയർ എൻജിനീയർ-–ഇലക്ട്രിക്കൽ (1), സ്റ്റെനോഗ്രഫർ (8) തസ്തികകളിലായി ആകെ 162 ഒഴികളുണ്ട്. ഓൺലൈനായി അപേക്ഷ നൽകണം. നഴ്സിങ് ഓഫീസർ തസ്തികയിൽ മാത്രമായി ആകെ 235 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://www.jipmer.edu.in/
അവസാന തീയതി : ജനുവരി 27
Post Your Comments