ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഭരിതമായ പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്താണ് ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.. യുഎസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
വ്യോമാക്രമണത്തിലൂടെയാണ് ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയത്. ഇതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. ഈ സാഹചര്യം കണക്കിലെടുത്താണ് വ്യോമപാത ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി
Post Your Comments