ന്യൂ ഡൽഹി : യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണം.സംഘര്‍ഷത്തില്‍ ലോകം ജാഗരൂകരാക്കിയിരിക്കുകയാണ്. സമാധാനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Vital that situation doesn't escalate further: India advocates restraint after US airstrike killed top Iranian commander
Read @ANI story | https://t.co/UBRilMCCeg pic.twitter.com/Szg5V6CDz7
— ANI Digital (@ani_digital) January 3, 2020
അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് പ്രഖ്യാപിച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലകൊള്ളുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനു പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 4.4 ശതമാനം ഉയർന്നു.
ഇറാഖിൽ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്നുള്ള കമാൻഡകമാൻഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇറാനിയൻ ഖുദ്സ് ഫോഴ്സ് തലവനായ കാസിം സുലൈമാനിക്കൊപ്പം , ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടട്ടുണ്ടെന്നാണ് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഈ ആക്രമണത്തെ തുടർന്ന് ആക്രമണം അമേരിക്കൻ- ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാകുമെന്നാണ് സൂചന.
Post Your Comments