ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ 171 ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി.ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ ആശുപത്രികളെ എം പാനല്‍ ലിസ്റ്റില്‍ നിന്ന ഒഴിവാക്കുകയും 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുര്‍ബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ പട്ടികയിലുണ്ടായിരുന്നു.
വ്യാജ മെഡിക്കല്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലൂടെ നിയമവിരുദ്ധമായ സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്തത്.ഈ പദ്ധതി പ്രകാരം, വളരെക്കാലം മുമ്പ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട വ്യക്തികള്‍ക്ക് ശസ്ത്രക്രിയകള്‍ നടത്തുമെന്ന് അവകാശപ്പെടുകയും വൃക്ക മാറ്റിവയ്ക്കല്‍ സൗകര്യമില്ലാത്ത ആശുപത്രികളില്‍ ഡയാലിസിസ് നടത്തുകയും ചെയ്തു.ഉത്തരാഖണ്ഡ് സംസ്ഥാനത്ത് മാത്രം 697 വ്യാജ കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments