KeralaLatest NewsNews

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു . ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം. ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി.. മാര്‍ച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. അന്തിമ തീരുമാനം സിപിഐഎമ്മിലും, എല്‍ഡിഎഫിലും ചര്‍ച്ച ചെയ്ത ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കും.

read more : പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയം : പബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് സൂചന

ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍, അന്തിമ തീരുമാനം സിപിഐഎമ്മിലും, എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തതിന് ശേഷമേ ഉണ്ടാകു. വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെയായിരുന്നു എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. മാര്‍ച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. മാസവസാനമായ 30, 31 തീയതികളിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്നതെന്ന വിദഗ്ദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ സംബന്ധിച്ച പുനര്‍വിചിന്തനം. വിനോദ സഞ്ചാര – ഐടി മേഖലയിലടക്കം തീരുമാനം പുത്തനുണര്‍വ് നല്‍കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. സര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയ പബ്ബുകള്‍, മൈക്രോബ്രൂവറികള്‍ എന്നിവയ്ക്കും മദ്യനയത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button