KeralaLatest NewsNews

പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയം : പബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്ന് സൂചന

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയമെന്ന് സൂചന നല്‍കി, സംസ്ഥാന സര്‍ക്കാര്‍. അടുത്തവര്‍ഷം പകുതിയോടെ സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത. പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത. പബ്ബുകള്‍ അനുവദിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും. എല്‍ഡിഎഫിലും എതിര്‍പ്പുകളില്ല. മുന്‍പ് ഉപേക്ഷിച്ച മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകാനിടയുണ്ട്. എക്‌സൈസ് സെക്രട്ടറിയായിരുന്ന ആശ തോമസ് മൈക്രോ ബ്രൂവറി വിഷയത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ആലോചന.

Read Also : കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യ നയം ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് കനത്ത ഇടിവ്

കള്ളുഷാപ്പുകള്‍ വില്‍പനയ്ക്കു വയ്ക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത് 5,171 കള്ളു ഷാപ്പുകളാണ്. ഇതില്‍ 4,247 ഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കള്ളുഷാപ്പുകള്‍ വില്‍പന നടത്തിയിട്ടില്ല. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്കു പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്.

പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയില്‍നിന്നടക്കം സര്‍ക്കാരിനു നിവേദനങ്ങള്‍ ലഭിച്ചിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐടി കമ്പനികളുള്ള മേഖലകളിലും പബ്ബുകളും ബ്രൂവറികളും വന്നാല്‍ കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button