Latest NewsNewsIndia

ഔദ്യോഗിക രേഖകളില്‍ ‘2020’ വര്‍ഷം എങ്ങനെ എഴുതണം? ചുരുക്കി എഴുതാമോ?

ന്യൂയോര്‍ക്ക്: പുതുവര്‍ഷമായ 2020ലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍, നിങ്ങളുടെ നിയമപരമായ രേഖകളില്‍ ഒപ്പിടുമ്പോള്‍ ‘2020’ വര്‍ഷത്തെ ചുരുക്കിയെഴുതരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. 2020 ന്‍റെ ചുരുക്കത്തില്‍ പ്രധാനപ്പെട്ട രേഖകളിലോ ചെക്കുകളിലോ ഒപ്പിടുന്ന ആര്‍ക്കും, അതായത് ’20’ എന്നെഴുതുന്നത് തട്ടിപ്പിനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിയമപരമായ രേഖകളിലും ചെക്കുകളിലും തിയ്യതി എഴുതുമ്പോള്‍ വര്‍ഷം 2020 എന്ന് പൂര്‍ണ്ണമായി എഴുതണമെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

എന്തുകൊണ്ടാണ് 2020 ചുരുക്കിപ്പറയരുതെന്നു പറയുന്നത്?
ഉദാ. തീയതി 01/01/20 (ജനുവരി 1, 2020) എന്നതിനു പകരം ’20’ എന്നെഴുതിയാല്‍ 2019, 2021, അല്ലെങ്കില്‍ ഈ നൂറ്റാണ്ടിലെ മറ്റേതെങ്കിലും തീയതിയിലേക്ക് വ്യാജമായി തിയ്യതി മാറ്റാന്‍ കഴിയും. അതുകൊണ്ട് തട്ടിപ്പില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് 2020 എന്ന വര്‍ഷം മുഴുവനായി രേഖകളില്‍ എഴുതിയെന്ന് ഉറപ്പാക്കുക.

2019 ല്‍ ’19’ എന്ന് ചുരുക്കിപ്പറയുന്നത് 1900 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാന്‍ കഴിയുകയുള്ളൂവെന്നും, 2018 നെ ’18’ എന്ന് ചുരുക്കിപ്പറയുന്നത് 1800 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാനാകൂ. എന്നാല്‍ 2020 പൂര്‍ണ്ണമായും എഴുതേണ്ടതാണ്.

ഒരു പ്രമാണത്തിന്റെ അല്ലെങ്കില്‍ ഔദ്യോഗിക രേഖയുടെ തീയതി 2019 ല്‍ നിന്ന് 1999 ലേക്ക് വ്യാജമായി മാറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം 20 വര്‍ഷത്തെ വ്യത്യാസം തന്നെ. എന്നാല്‍ 2020 നെ ’20’ എന്ന് ചുരുക്കിയെഴുതിയാല്‍ വ്യാജ രേഖ ചമയ്ക്കുന്നവര്‍ക്ക് 20 ന് ശേഷമോ മുന്‍പോ ഏതെങ്കിലും രണ്ട് നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നതാണ് വസ്തുത, പ്രത്യേകിച്ച് ’20’നു ശേഷം.

ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ ഹാമില്‍ട്ടണ്‍ കൗണ്ടി പൊലീസും കൗണ്ടി ഓഡിറ്ററും തീയതി പൂര്‍ണ്ണമായി എഴുതാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

‘2020 ല്‍ തീയതി എഴുതുമ്പോള്‍, വര്‍ഷം മുഴുവനും എഴുതുക. ഇത് നിങ്ങളെ പരിരക്ഷിക്കാനും പേപ്പര്‍ വര്‍ക്കിലെ നിയമപരമായ പ്രശ്നങ്ങള്‍ തടയാനും കഴിയും. ഉദാഹരണം: നിങ്ങള്‍ 1/1/20 എന്ന് എഴുതിയാല്‍ ഒരാള്‍ക്ക് അത് 1/1/2017 എന്ന് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും,’ ഹാമില്‍ട്ടണ്‍ കൗണ്ടി ഓഡിറ്റര്‍ ഡസ്റ്റി റോഡ്സ് ട്വീറ്റ് ചെയ്തു.

കൂടാതെ, ഈസ്റ്റ് മില്ലിനോക്കറ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഈ ഉപദേശത്തോട് യോജിക്കുന്നു. ‘ഇത് മികച്ച ഉപദേശമാണ്. കൂടാതെ ഏതെങ്കിലും നിയമപരമായ അലെങ്കില്‍ ഔദ്യോഗികമായ രേഖയില്‍ ഒപ്പിടുമ്പോള്‍ ഇത് പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

‘ലളിതമായ ഒരു ജാഗ്രതാ നിര്‍ദ്ദേശമാണിത്. ഞങ്ങള്‍ പതിവായി അഴിമതിയും വഞ്ചനാ കേസുകളും കൈകാര്യം ചെയ്യുന്നവരാണ്. അതിനാല്‍ സാധ്യമായ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഞങ്ങളുടെ ചെറിയ കമ്മ്യൂണിറ്റിക്ക് ഇങ്ങനെയുള്ള നുറുങ്ങു വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു,’ ഈസ്റ്റ് മില്ലിനോക്കറ്റ് പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/eastmillinocketpd/posts/602668970514666

Report -മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button