ജയ്പുർ: കോട്ട ജെകെ ലോണ്‍ സർക്കാർ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. മുൻ സർക്കാരിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും ഉത്തരവാദിത്തമേൽക്കുകയാണു വേണ്ടതെന്നും പൈലറ്റ് പറഞ്ഞു.
ഇത്തരമൊരു സംഭവത്തിൽനിന്ന് ഒരാൾക്കും ഒളിച്ചോടാൻ കഴിയില്ല. മുൻപ് എന്തു സംഭവിച്ചു എന്നു പറഞ്ഞിരിക്കുന്നതിൽ അർഥമില്ല. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യറാകണം. 13 മാസം അധികാരത്തിലിരുന്ന ശേഷം ഒരു പ്രശ്നം വരുന്പോൾ മുൻസർക്കാരിനെ പഴിചാരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആർജവം കാണിക്കണമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.
Also read : സ്ത്രീകൾ ഭർത്താവിന്റെ പുറകിൽ നടക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്; സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെ
കോട്ടയിലെ മരണങ്ങളോടുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. എല്ലായിടത്തും സംഭവിക്കുന്നതാണ് ഇവിടെയും സംഭവിക്കുന്നതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ കുറവാണിതെന്നുമായിരുന്നു പ്രതികരണം. ഒരു മാസത്തിനുള്ളിൽ നൂറിലേറെ കുട്ടികളാണ് ജെകെ ലോണ്‍ സർക്കാർ ആശുപത്രിയിൽ മരിച്ചത്. 2014 മുതൽ ഓരോ വർഷവും നവജാത ശിശുക്കൾ ഉൾപ്പെടെ ആയിര ത്തോളം കുഞ്ഞുങ്ങളാണ് കോട്ടയിലെ ജെകെ ലോണ്‍ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽ മരണപ്പെട്ടത്.
Post Your Comments