USALatest NewsNewsGulf

ഖാസിം സുലൈമാനി വധം: മൂന്നാം ലോക മഹാ യുദ്ധം? അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ സഖ്യകക്ഷി റഷ്യ

ന്യൂയോർക്ക്: ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവായിരുന്നു. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്‌സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത് രാജ്യാന്തര ഭീകരപ്രവർത്തനം എന്നാണ്.

മധ്യപൂർവദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവാണു സുലൈമാനിയുടെ വധം. ഇറാന്റെ മുഖ്യഎതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്.

ഇറാഖ് പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദി സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി കുറ്റപ്പെടുത്തി. ഇറാന്റെ സഖ്യകക്ഷിയായ റഷ്യ അമേരിക്കയെ വിമർശിച്ചു. ലബനനിലെ ഇറാൻ അനുകൂല ഹിസ്ബുല്ല യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം.

യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. വൻശക്തികളുമായി ഇറാൻ ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് 2018 ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ– യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഇറാനുമേൽ കടുത്ത ഉപരോധങ്ങളും യുഎസ് പുനരാരംഭിച്ചു. അടിക്കു തിരിച്ചടി എന്ന രീതിയിൽ ഉടൻ പ്രതികരണം ഇറാൻ നടത്തിയേക്കില്ല. സുലൈമാനി വളർത്തിയെടുത്ത ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ ഇറാഖിലും സിറിയയിലും പ്രബല ശക്തികളായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button