NattuvarthaLatest NewsKeralaNews

തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധയ്ക്ക്, ജലവിതരണം നാളെ മുതല്‍ തടസ്സപ്പെടും, വെള്ളം സംഭരിച്ചുവെയ്ക്കണം : മുന്നറിയിപ്പുമായി ജല അതോറിറ്റി

തിരുവനന്തപുരം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി ജല അതോറിറ്റി. അരുവിക്കരയില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്. വെള്ളം ഇന്നു തന്നെ സംഭരിച്ചു വയ്ക്കണമെന്നും ചൊവ്വാഴ്ച മാത്രമേ ജലവിതരണം പൂർവ്വ സ്ഥിതിയിലാകുകയുള്ളുവെന്നും ജല അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

ചുവടെ പറയുന്ന സ്ഥലങ്ങളിലാണ് ജലവിതരണം മുടങ്ങുക :

പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍,നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംങ്ഷന്‍.

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button