വാഷിങ്ടന്‍: ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം, ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന. ഇറാനിലെ ഏറ്റവും പ്രമുഖനായ രണ്ടാമത്തെ നേതാവായിരുന്നു യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെടുത്തിയ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ കാസിം സുലൈമാനി. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കാസിം സുലൈമാനിയെ വധിച്ചതെന്നാണ് പെന്റഗണ്‍ വിശദീകരിക്കുന്നത്. ബാഗ്ദാദിലെ വിമാനത്താവളത്തില്‍ വെച്ചാണ് കാസിം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായി.
എന്നാല്‍ ലോക രാജ്യങ്ങള്‍ ഒരു യുദ്ധത്തെ മുന്നില്‍ കണ്ട് ഭയപ്പാടിലാണ്. ഇറാന്റെ തിരിച്ചടി ഏത് തരത്തിലായിരിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കുക കൂടി അസാധ്യമാണ്. ഈ ആക്രമണത്തോടെ യുഎസ്-ഇറാന്‍ ബന്ധം കൂടുതല്‍ വഷളായി. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പ്രതികരിച്ചിട്ടുമുണ്ട്.
Post Your Comments